എന്റെ
കണക്കുകൂട്ടലുകള്‍
വീണ്ടും പിഴച്ചു
തുടങ്ങിയിരിക്കുന്നു.
ഏറെനാള്‍ മുന്‍പ്
മടക്കി വെച്ച
ആ കണക്കുപുസ്തകം
ഇന്നലേ വീണ്ടും
നിവര്‍ത്തി നോക്കി.
വല്ലാത്തൊരു മണം.
ചിലതാളുകള്‍
ജീര്‍ണ്ണിച്ചിരിക്കുന്നു.
എങ്കിലും,
ആദ്യാന്ത്യം ഞാനൊന്ന്
പരതി പരിശോധിച്ചു.
കണക്കുകളില്‍
തെറ്റുകള്‍ ഉള്ളതായി
തോന്നിയില്ല.
പിന്നെയോ,
കുറച്ചു കൂടി എഴുതി
ചേര്‍ക്കാന്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ,
ഈ കണക്കു പുസ്തകം
പൂര്‍ണ്ണം.
താളുകള്‍ നിറഞ്ഞു.
ഇനി പുതിയൊരു
കണക്കു പുസ്തകം
വാങ്ങണം.
കണക്കു കൂട്ടലുകള്‍
വീണ്ടും പിഴച്ചതായ്
തോന്നുമ്പോള്‍
അങ്ങോട്ട് പകര്‍ത്താം..!!
കണക്കുകൂട്ടലുകള്‍
വീണ്ടും പിഴച്ചു
തുടങ്ങിയിരിക്കുന്നു.
ഏറെനാള്‍ മുന്‍പ്
മടക്കി വെച്ച
ആ കണക്കുപുസ്തകം
ഇന്നലേ വീണ്ടും
നിവര്‍ത്തി നോക്കി.
വല്ലാത്തൊരു മണം.
ചിലതാളുകള്‍
ജീര്‍ണ്ണിച്ചിരിക്കുന്നു.
എങ്കിലും,
ആദ്യാന്ത്യം ഞാനൊന്ന്
പരതി പരിശോധിച്ചു.
കണക്കുകളില്‍
തെറ്റുകള്‍ ഉള്ളതായി
തോന്നിയില്ല.
പിന്നെയോ,
കുറച്ചു കൂടി എഴുതി
ചേര്‍ക്കാന്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ,
ഈ കണക്കു പുസ്തകം
പൂര്‍ണ്ണം.
താളുകള്‍ നിറഞ്ഞു.
ഇനി പുതിയൊരു
കണക്കു പുസ്തകം
വാങ്ങണം.
കണക്കു കൂട്ടലുകള്‍
വീണ്ടും പിഴച്ചതായ്
തോന്നുമ്പോള്‍
അങ്ങോട്ട് പകര്‍ത്താം..!!
അസിം...നന്നായിട്ടുണ്ട്...
ReplyDeletekure vaayichu..kollaam.
ReplyDelete