കാലമൊരു നാള്
എനിക്കുമൊരു
കുഴിമാടമൊരുക്കും..
അവിടെ നിങ്ങളെന്നെ
കുഴിച്ചു മൂടും.
ഒപ്പം,എന്റെ സ്വപ്നങ്ങളും.!
ഈര്‍പ്പമുള്ള
ആ മണ്ണിനു മുകളില്‍
രണ്ടു കല്ലുകള്‍ വെയ്ക്കും
അതെന്റെ കുഴിമാടത്തിനു
അടയാളമാണ്.
ഇളകി മാറും വരെ.
എല്ലാറ്റിനും സാക്ഷിയായി
ചിലപ്പോള്‍ നീയുണ്ടായേക്കാം.!
എങ്കിലും,
ഒന്നുമാത്രം ബാക്കിയാവും.
നിനക്ക് ഓര്‍ക്കാന്‍
ഞാന്‍ തന്ന ഓര്‍മ്മകള്‍ ..!!
അതുമാത്രം നീ
കുഴിച്ചു മൂടരുത്
കാരണം,അതു ഞാന്‍
നിനക്കായ് മാത്രം
ബാക്കി വെച്ചതാണ് ..!!!
നമ്മളെ എല്ലാം കാത്തു ഒരു കുഴിമാടം
ReplyDeleteകാത്തു കിടപ്പുണ്ട്.
മനസ്സില്‍ കൊണ്ടു..കണ്ണുകളെ ഈര്പ്പമണിയിച്ചു..
ഇനിയും എഴുതുക...