home

Friday, February 4, 2011

വിഷാദം..

നഷ്ടപ്രണയത്തെക്കുറിച്ച്
ചിന്തിക്കുന്നതും,
കൂടെ സഞ്ചരിക്കുന്ന
മരണത്തെക്കുറിച്ച്
കവിതകളെഴുതുന്നതും,
യാത്രകളുടെ
ചിത്രങ്ങള്‍ വരക്കുന്നതും,
മനസ്സില്‍ തറച്ച 
ചിന്തകളുമായി
ദിവസങ്ങളോളം
മൗനമായിരിക്കുന്നതും
വിഷാദ രോഗത്തിന്‍
ലക്ഷണമെത്രേ..!

ഇപ്പോള്‍,എന്നെ നയിക്കുന്നത്
ഇത്തരം ചിന്തകളാണ്.!!

എനിക്കും
ഇതേ രോഗമായിരിക്കും അല്ലെ..?

2 comments:

  1. നല്ലൊരു കവിത.
    ചില പ്രണയങ്ങള്‍ അങ്ങനെ ആണ് അസിം..
    നഷ്ടപ്പെടുമ്പോള്‍ അതിന്റെ ആഴം മനസ്സിലാവും..
    നന്നായിരിക്കുന്നു..

    ReplyDelete