home

Saturday, April 20, 2013

'ഒളിഞ്ഞു നോട്ടം'

ഒളിഞ്ഞു 
നോക്കാറുണ്ടെന്നും
ഓഫ് ലൈനില്‍, 
ഞാനവളുടെ
ഫേസ്ബുക്ക്
പ്രൊഫൈലിലേക്ക് !

അപ്ഡേറ്റുകളും,
ഫോട്ടോസുകളും
തുറന്നു കാണാറുണ്ട്‌ !

പോസ്റ്റുകളിലെ ലൈക്കും
പുതിയ ഫ്രെണ്ട്സുകളെയും
ചികഞ്ഞു നോക്കാറുണ്ട്!!

പോക്ക് ചെയ്തും,
ചാറ്റ് ചെയ്തും
അവളെ ഞാനെന്‍റെ
പോക്കറ്റിലാക്കിയിട്ടും,
എന്തിനാണ് അവളെന്നെ-
യൊടുവില്‍
അണ്‍ ഫ്രെണ്ട് ചെയ്തത്!!
ബ്ലോക്ക്‌ ചെയ്യാത്തത് ഭാഗ്യം!!

ഒളിഞ്ഞു
നോക്കാറുണ്ടെന്നും
ഓഫ് ലൈനില്‍,
ഞാനവളുടെ
ഫേസ്ബുക്ക്
പ്രൊഫൈലിലേക്ക് !!

Tuesday, April 16, 2013

അഹങ്കാരം

ചത്തു മലച്ചു
മുകളിലേക്ക് നോക്കി 

കിടന്നപ്പോഴാണ്
ആകാശമുണ്ടെന്ന് 

ഞാനറിഞ്ഞത് !

കുഴിയിലേക്ക് 

എടുത്തപ്പോള്‍
ഭൂമിയുണ്ടെന്നും !!

Monday, April 15, 2013

ലൈക്ക്

കൊടുത്താല്‍ 
കൊല്ലത്തും കിട്ടും!
ആയിരം ലൈക്ക് !!

Sunday, April 14, 2013

വിശ്വാസം

എന്‍റെ വീടിന്‍റെ
അകത്തെയലമാരയില്‍ 
അടുക്കി വച്ച
വേദപുസ്തകങ്ങള്‍ക്കുള്ളില്‍
ക്രിസ്തുവും,കൃഷ്ണനും
മുഹമ്മദ്‌ നബിയും
ശാന്തമായ്‌ ഉറങ്ങുന്നു.!
മതത്തിന്‍റെ,
വര്‍ണ്ണ വര്‍ഗ്ഗത്തിന്‍റെ,
വര്‍ഗീയതയുടെ
വിഷം ചീറ്റി
നീയവരെ ഉണര്‍ത്തരുത്.!!
അന്ധവിശ്വാസത്തിന്‍റെ
പുകമറക്കുള്ളില്‍
നീ പടുത്ത സാമ്രാജ്യങ്ങള്‍
ചിലപ്പോള്‍ അവര്‍
തകര്‍ത്തെറിഞ്ഞെക്കാം ..!!!

പെണ്ണ്

തെങ്ങ് ചതിക്കില്ല.
തേങ്ങ ചതിക്കും.
തലയില്‍ വീഴും!
മണ്ണ് ചതിക്കില്ല.
മണ്ണിരയും ചതിക്കില്ല.

പക്ഷെ,പെണ്ണ് ചതിക്കും.
തലയില്‍ വീണാല്‍..!!!!!!!

കുറിപ്പ്‌

നക്ഷത്രങ്ങളില്‍
ഇനി നീയെന്നെ
തിരയരുത്.!
ഞാനെന്ന നക്ഷത്രം
പൊലിഞ്ഞു
പോയിരിക്കുന്നു..!!

'തീ'മഴ

മഴയത്തു നിന്നും
ഇറയത്തെയ്ക്ക് 
കയറിയ ഉടന്‍ 
അയാള്‍ എന്നെ 
തീക്കൊള്ളി കൊണ്ട് 
എറിഞ്ഞു.


ഞാനിപ്പോഴും
തിരിഞ്ഞു നോക്കുന്നു.
എന്‍റെ  പിന്നാലെ 
ആ തീക്കുഞ്ഞ് 
ഇപ്പോഴും പാഞ്ഞു 
വരുന്നുണ്ടോ?


ഞാന്‍ അടുത്ത 
മഴ തേടി ഓടി.

സ്വപ്നം

എന്നെ 
നഷ്ടപ്പെടുത്തിയത് 
നീയല്ല.!


നിന്നെക്കുറിച്ചു 
ഞാന്‍ കണ്ട 
വ്യര്ത്ഥമാം 
സ്വപ്നങ്ങളാണ്.!!

പ്രണയവും മൗനവും



എന്‍റെ
മൗനമാണെന്‍റെ 
പ്രണയം..!
എന്‍റെ 
പ്രണയമാണെന്‍റെ 
മൗനവും..!!

പ്രണയാന്ത്യം

പ്രണയാന്ത്യം
അവള്‍ക്കു പറയാന്‍
ആയിരം നാവായിരുന്നു.!
അവനു കേള്‍ക്കാന്‍
കേള്‍വി കുറഞ്ഞ
രണ്ടു കാതുകളും.!!
അതാവാം,പ്രണയം
പുലഭ്യം പറഞ്ഞപ്പോള്‍
അവന് നിശബ്ധനാകേണ്ടി
വന്നത്..!!

നിറങ്ങള്‍

കാവി
കറുപ്പ്
ചുവപ്പ്
നീല 
വെള്ള
മഞ്ഞ 
പച്ച
എല്ലാം,
എന്റെ മതത്തിന്റെ 
നിറങ്ങള്‍..!!
ഇതില്‍,
നിന്റെ നിറമേതാണ് 
സുഹൃത്തേ?

ഇന്നലെ

ഇന്നലെ,
രാവിന്‍റെയന്ത്യത്തില്‍
വിയര്‍പ്പു ഗന്ധവും,
ബീജഗന്ധവും,
മദ്യഗന്ധവും നിറഞ്ഞ
എന്‍റെ  കുടുസ്സു-
മുറിക്കുള്ളില്‍ വച്ച്
അവളെ ഞാന്‍ കൊന്നു..!
എന്‍റെ പ്രണയത്തെ..!
ഇനിയെന്നില്‍ പ്രണയമില്ല.
ഹൃദയ വികാരങ്ങളും ..
ഒളിക്കാനൊരിടം.!
വീണ്ടുമാ ഗര്‍ഭപാത്രത്തിലേക്ക്..!!

നീ

നിന്‍റെ,
ആദ്യ ചുംബനത്തില്‍
പ്രണയത്തിന്‍റെ ചൂടും,
വികാരങ്ങളുടെ ഉണര്‍വ്വും,
ഊഷ്മളതയുമുണ്ടായിരുന്നു.
നീയേകിയ
അന്ത്യ ചുംബനത്തില്‍
നിര്‍വികാരതയും,വിരക്തിയും
പ്രണയ നോവും,
അകല്‍ച്ചയുടെ തണുപ്പും 

പടര്‍ന്നിരുന്നു.!!

വാഴ്ത്തപ്പെട്ടവന്‍

കൊടും കാറ്റിലും,
പേമാരിയിലും,
കാല പ്രവാഹത്തിലും
കൈവിടാതെ പ്രണയം
കൈക്കുമ്പിളില്‍
കാത്തു വെച്ചപ്പോള്‍
പ്രണയത്തില്‍ അവന്‍
വാഴ്ത്തപ്പെട്ടവന്‍ .!
ഇരുള്‍ വീണ വഴികളില്‍
ഇലകളിലിഴഞ്ഞ നാഗങ്ങള്‍
ഫണം നീട്ടി, വിഷം ചീറ്റി
കൊത്താനായ്
പാഞ്ഞടുത്തപ്പോള്‍
മുഖം പൂഴ്ത്തി കാലത്തിന്‍
പുറകിലൊളിച്ച നാള്‍ മുതല്‍
പ്രണയത്തില്‍ അവന്‍
വെറുക്കപ്പെട്ടവനും.!!

വികാരങ്ങള്‍


എന്നില്‍
ആളിക്കത്തി
കെട്ടടങ്ങിയത്
വെറും വികാരങ്ങള്‍
മാത്രമായിരുന്നു!
ജീവനും,ചോരയും,
മാംസവുമില്ലാതെ
നിശ് ചേതനമായ
വികാരങ്ങള്‍ !
അതാണ്‌,നീയെന്നില്‍
പടര്‍ന്നിറങ്ങിയപ്പോള്‍
എനിക്ക് 
നിര്‍വികാരനാകേണ്ടി വന്നത്!!

മുറിവ്

വാക്ശരം കൊണ്ടെന്‍റെ
ഹൃദയം മുറിഞ്ഞു.
വാള്‍മുന കൊണ്ടെന്‍റെ
ശിരസ്സും..!!