home

Tuesday, September 3, 2013

ജീവിത യാത്രയില്‍,
പിന്നിട്ട വഴികളില്‍ 
പിന്തിരിഞ്ഞു നോക്കുവാന്‍
എനിക്ക് ഭയമാണ്!

പ്രതീക്ഷകളുടെ കിനാവിലേറി
ഞാന്‍ നടന്നതത്രെയും 
പരാജയത്തിന്‍റെ ദൂരവേഗമായിരുന്നോ?
ഓര്‍മ്മകളിലിടറി
മസ്തിഷ്കം മരിച്ചവന്റെ 
ശവസംസ്കാരം കഴിഞ്ഞു
മടങ്ങവെയാണ്;
എന്നിലേക്ക്,
പഴയോരോര്‍മ്മയായ്‌ 
നീ കേറി വന്നത്..!!

Thursday, June 13, 2013

അകലം


പറഞ്ഞു തീരാതെ,
പിഴച്ചു പോയ 
വാക്കുകളാണ് 
നമുക്കിടയില്‍,
നീയും,ഞാനുമെന്ന 
അകലങ്ങള്‍ തീര്‍ത്തത്.!!

മതില്‍---

അതിരു കെട്ടി 
നീ മറച്ചത്-
മണ്ണിനെയല്ല;
മനസ്സിനെയാണ്.!!

Sunday, May 12, 2013

മറന്നത്


ഇന്നലെകളെ
നീ മറന്നു.
ഞാന്‍
ഇന്നിനെയും.!
അതാണ്‌,
നമുക്കിടയില്‍
ഇന്നലെകളും,ഇന്നും
ഇല്ലാതെ പോയത്.!!
ഓര്‍ക്കേണ്ടതും,
മറക്കേണ്ടതും
അറിയാതെ പോയത്..!!
ചുമച്ചു തുപ്പിയപ്പോള്‍ 
ചുവന്ന നിറം..!
ചൂഴ്ന്നെടുത്തതെന്‍
ചതഞ്ഞ ഹൃദയവും ..!!

'ഗര്‍ഭം'

നിറ വയറും,
പേറ്റു നോവും
പെറ്റൊഴിഞ്ഞപ്പോള്‍
പിറന്ന കുഞ്ഞിന്
പുറകില്‍ ചായ്പ്പിലെ
വിറകുപുരയില്‍
ജീവനോടൊരു സ്മാരകം..!!
--------------------------------
ഇന്നത്തെ വാര്‍ത്ത
-------------------------
(അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ
യുവതി ജീവനോടെ കുഴിച്ചുമൂടി..)

Saturday, April 20, 2013

'ഒളിഞ്ഞു നോട്ടം'

ഒളിഞ്ഞു 
നോക്കാറുണ്ടെന്നും
ഓഫ് ലൈനില്‍, 
ഞാനവളുടെ
ഫേസ്ബുക്ക്
പ്രൊഫൈലിലേക്ക് !

അപ്ഡേറ്റുകളും,
ഫോട്ടോസുകളും
തുറന്നു കാണാറുണ്ട്‌ !

പോസ്റ്റുകളിലെ ലൈക്കും
പുതിയ ഫ്രെണ്ട്സുകളെയും
ചികഞ്ഞു നോക്കാറുണ്ട്!!

പോക്ക് ചെയ്തും,
ചാറ്റ് ചെയ്തും
അവളെ ഞാനെന്‍റെ
പോക്കറ്റിലാക്കിയിട്ടും,
എന്തിനാണ് അവളെന്നെ-
യൊടുവില്‍
അണ്‍ ഫ്രെണ്ട് ചെയ്തത്!!
ബ്ലോക്ക്‌ ചെയ്യാത്തത് ഭാഗ്യം!!

ഒളിഞ്ഞു
നോക്കാറുണ്ടെന്നും
ഓഫ് ലൈനില്‍,
ഞാനവളുടെ
ഫേസ്ബുക്ക്
പ്രൊഫൈലിലേക്ക് !!

Tuesday, April 16, 2013

അഹങ്കാരം

ചത്തു മലച്ചു
മുകളിലേക്ക് നോക്കി 

കിടന്നപ്പോഴാണ്
ആകാശമുണ്ടെന്ന് 

ഞാനറിഞ്ഞത് !

കുഴിയിലേക്ക് 

എടുത്തപ്പോള്‍
ഭൂമിയുണ്ടെന്നും !!

Monday, April 15, 2013

ലൈക്ക്

കൊടുത്താല്‍ 
കൊല്ലത്തും കിട്ടും!
ആയിരം ലൈക്ക് !!

Sunday, April 14, 2013

വിശ്വാസം

എന്‍റെ വീടിന്‍റെ
അകത്തെയലമാരയില്‍ 
അടുക്കി വച്ച
വേദപുസ്തകങ്ങള്‍ക്കുള്ളില്‍
ക്രിസ്തുവും,കൃഷ്ണനും
മുഹമ്മദ്‌ നബിയും
ശാന്തമായ്‌ ഉറങ്ങുന്നു.!
മതത്തിന്‍റെ,
വര്‍ണ്ണ വര്‍ഗ്ഗത്തിന്‍റെ,
വര്‍ഗീയതയുടെ
വിഷം ചീറ്റി
നീയവരെ ഉണര്‍ത്തരുത്.!!
അന്ധവിശ്വാസത്തിന്‍റെ
പുകമറക്കുള്ളില്‍
നീ പടുത്ത സാമ്രാജ്യങ്ങള്‍
ചിലപ്പോള്‍ അവര്‍
തകര്‍ത്തെറിഞ്ഞെക്കാം ..!!!

പെണ്ണ്

തെങ്ങ് ചതിക്കില്ല.
തേങ്ങ ചതിക്കും.
തലയില്‍ വീഴും!
മണ്ണ് ചതിക്കില്ല.
മണ്ണിരയും ചതിക്കില്ല.

പക്ഷെ,പെണ്ണ് ചതിക്കും.
തലയില്‍ വീണാല്‍..!!!!!!!

കുറിപ്പ്‌

നക്ഷത്രങ്ങളില്‍
ഇനി നീയെന്നെ
തിരയരുത്.!
ഞാനെന്ന നക്ഷത്രം
പൊലിഞ്ഞു
പോയിരിക്കുന്നു..!!

'തീ'മഴ

മഴയത്തു നിന്നും
ഇറയത്തെയ്ക്ക് 
കയറിയ ഉടന്‍ 
അയാള്‍ എന്നെ 
തീക്കൊള്ളി കൊണ്ട് 
എറിഞ്ഞു.


ഞാനിപ്പോഴും
തിരിഞ്ഞു നോക്കുന്നു.
എന്‍റെ  പിന്നാലെ 
ആ തീക്കുഞ്ഞ് 
ഇപ്പോഴും പാഞ്ഞു 
വരുന്നുണ്ടോ?


ഞാന്‍ അടുത്ത 
മഴ തേടി ഓടി.

സ്വപ്നം

എന്നെ 
നഷ്ടപ്പെടുത്തിയത് 
നീയല്ല.!


നിന്നെക്കുറിച്ചു 
ഞാന്‍ കണ്ട 
വ്യര്ത്ഥമാം 
സ്വപ്നങ്ങളാണ്.!!

പ്രണയവും മൗനവും



എന്‍റെ
മൗനമാണെന്‍റെ 
പ്രണയം..!
എന്‍റെ 
പ്രണയമാണെന്‍റെ 
മൗനവും..!!

പ്രണയാന്ത്യം

പ്രണയാന്ത്യം
അവള്‍ക്കു പറയാന്‍
ആയിരം നാവായിരുന്നു.!
അവനു കേള്‍ക്കാന്‍
കേള്‍വി കുറഞ്ഞ
രണ്ടു കാതുകളും.!!
അതാവാം,പ്രണയം
പുലഭ്യം പറഞ്ഞപ്പോള്‍
അവന് നിശബ്ധനാകേണ്ടി
വന്നത്..!!

നിറങ്ങള്‍

കാവി
കറുപ്പ്
ചുവപ്പ്
നീല 
വെള്ള
മഞ്ഞ 
പച്ച
എല്ലാം,
എന്റെ മതത്തിന്റെ 
നിറങ്ങള്‍..!!
ഇതില്‍,
നിന്റെ നിറമേതാണ് 
സുഹൃത്തേ?

ഇന്നലെ

ഇന്നലെ,
രാവിന്‍റെയന്ത്യത്തില്‍
വിയര്‍പ്പു ഗന്ധവും,
ബീജഗന്ധവും,
മദ്യഗന്ധവും നിറഞ്ഞ
എന്‍റെ  കുടുസ്സു-
മുറിക്കുള്ളില്‍ വച്ച്
അവളെ ഞാന്‍ കൊന്നു..!
എന്‍റെ പ്രണയത്തെ..!
ഇനിയെന്നില്‍ പ്രണയമില്ല.
ഹൃദയ വികാരങ്ങളും ..
ഒളിക്കാനൊരിടം.!
വീണ്ടുമാ ഗര്‍ഭപാത്രത്തിലേക്ക്..!!

നീ

നിന്‍റെ,
ആദ്യ ചുംബനത്തില്‍
പ്രണയത്തിന്‍റെ ചൂടും,
വികാരങ്ങളുടെ ഉണര്‍വ്വും,
ഊഷ്മളതയുമുണ്ടായിരുന്നു.
നീയേകിയ
അന്ത്യ ചുംബനത്തില്‍
നിര്‍വികാരതയും,വിരക്തിയും
പ്രണയ നോവും,
അകല്‍ച്ചയുടെ തണുപ്പും 

പടര്‍ന്നിരുന്നു.!!

വാഴ്ത്തപ്പെട്ടവന്‍

കൊടും കാറ്റിലും,
പേമാരിയിലും,
കാല പ്രവാഹത്തിലും
കൈവിടാതെ പ്രണയം
കൈക്കുമ്പിളില്‍
കാത്തു വെച്ചപ്പോള്‍
പ്രണയത്തില്‍ അവന്‍
വാഴ്ത്തപ്പെട്ടവന്‍ .!
ഇരുള്‍ വീണ വഴികളില്‍
ഇലകളിലിഴഞ്ഞ നാഗങ്ങള്‍
ഫണം നീട്ടി, വിഷം ചീറ്റി
കൊത്താനായ്
പാഞ്ഞടുത്തപ്പോള്‍
മുഖം പൂഴ്ത്തി കാലത്തിന്‍
പുറകിലൊളിച്ച നാള്‍ മുതല്‍
പ്രണയത്തില്‍ അവന്‍
വെറുക്കപ്പെട്ടവനും.!!

വികാരങ്ങള്‍


എന്നില്‍
ആളിക്കത്തി
കെട്ടടങ്ങിയത്
വെറും വികാരങ്ങള്‍
മാത്രമായിരുന്നു!
ജീവനും,ചോരയും,
മാംസവുമില്ലാതെ
നിശ് ചേതനമായ
വികാരങ്ങള്‍ !
അതാണ്‌,നീയെന്നില്‍
പടര്‍ന്നിറങ്ങിയപ്പോള്‍
എനിക്ക് 
നിര്‍വികാരനാകേണ്ടി വന്നത്!!

മുറിവ്

വാക്ശരം കൊണ്ടെന്‍റെ
ഹൃദയം മുറിഞ്ഞു.
വാള്‍മുന കൊണ്ടെന്‍റെ
ശിരസ്സും..!!