പ്രിയേ,കുറിക്കട്ടെയോ
ഞാന്‍ നിനക്കായ്
ദുഖത്തോടെയീ കവിത.
ഒരിക്കല്‍ നീയെന്‍ മനസ്സില്‍
ഒരു താളമായ് കടന്നു വന്നു.
പിന്നെ അത് സ്വപ്നമായ് മാറി.
നിനക്കറിയാമായിരുന്നു;
നിന്‍ വിശാല ഹൃദയത്തിന്‍
അഗാതതകളിലേക്ക് ആഴ്ന്നിറങ്ങാന്‍
മാത്രം മോഹിച്ചവനാണ് ഞാനെന്ന്.
വെറുതെയാണെങ്കിലും
മോഹിച്ചു പോയി ഞാന്‍
ജീവിതം മോഹങ്ങള്‍ നിറഞ്ഞതല്ലേ?
ജീവിതമാം നാടകത്തിന്‍ -
അലസമാം യാത്രകള്‍ക്കിടയിലെവിടെയോ
നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്‍ ജീവനെക്കാളുപരി സ്നേഹിച്ചു.
ഓര്‍മ്മയില്‍ നിന്നും ഒരിക്കലും അടര്‍ത്തി
മാറ്റാനാവാത്ത വിധം വിശ്വസിച്ചു.
അതാണോ ഞാന്‍ ചെയ്ത തെറ്റ്?
അറിയില്ല;
വേദനകള്‍ കുന്നു കൂടിയോരെന്‍
മനസ്സ് അക്ഷമനായ് ആര്‍ത്തിരമ്പുന്നു.
അവക്കിടയിലെവിടെയോ ഒരുഗ്രസ്നേഹത്തിന്‍
തേങ്ങലുകള്‍ ഞെരിഞ്ഞമരുന്നു.
അതിന്‍ സ്പന്ധനങ്ങളെന്‍ ഹൃദയത്തിന്‍-
ഉള്‍ക്കോണില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.
ഒന്നുരിയാടാനാഗ്രഹിക്കും മൂകനെ പോല്‍ ,
വിരലുകളും,നാവും നശിച്ച കവിയെ പോല്‍
ഞാനും കണ്ണീര്‍ ചാലിന്‍ തേന്‍മണം കൊണ്ട്
പ്രണയത്തെ അറിയുന്നു;ആസ്വദിക്കുന്നു...
No comments:
Post a Comment