അക്ഷരം ..
എന്തോ കുറിക്കുവാന്‍
എടുത്ത കടലാസില്‍
"അമ്മ"എന്ന് ഞാന്‍
അറിയാതെ എഴുതി.
പിന്നെ, വായിച്ചപ്പോള്‍
എന്‍ മനമൊന്നു പിടഞ്ഞു.
കണ്ണുകള്‍ ഈറനണിഞ്ഞു..
ആ അക്ഷരങ്ങളില്‍
അമ്മതന്‍ ആത്മാവ്
ഉള്ളതായി തോന്നി.
വീണ്ടും,
ആ കടലാസ്സു നിറയെ
അമ്മ എന്ന് ഞാന്‍
എഴുതിക്കൊണ്ടിരുന്നു..!!
No comments:
Post a Comment