സായാഹ്ന കിരണങ്ങള്‍ ചിരി തൂകി നില്ക്കും
സുന്ദരിപ്പുഴയുടെ തീരത്ത് വെറുതെ ഞാന്‍
കവിതകളാല്‍ സ്വപ്നചിത്രം മെനയുമ്പോള്‍
ഓളങ്ങളായി കടന്നു വന്നെത്തിയെന് ഹൃത്തില്‍
പ്രണയിനീ..നിന്നെക്കുരിച്ചോരായിരം ഓര്‍മ്മകള്‍ .
ആത്മാര്‍ത്ഥ പ്രണയത്തിന് പൂച്ചെണ്ടുമായെന്‍
അന്തരാത്മാവില്‍ ഇടം തേടി വന്നവളെ
നിന്നെ കാണാതെ,നിന് വാക്ക് കേള്‍ക്കാതെ
എങ്ങനെയാണ് ഞാനുറങ്ങീടുക?
പ്രണയത്തിന് തീരത്ത് നാം നട്ടോരീ
പ്രേമത്തിന് വൃക്ഷം വളര്‍ന്നു പന്തലിക്കെ
ഉണങ്ങിക്കൊഴിയും ഇലകള്ക്കിടയിലെവിടെയോ
നാമറിയാതെ വിരഹം പതിയിരുന്നു.
കാലം നമുക്കിടയില്‍ കാര്‍മേഘം പെയ്തപ്പോള്‍
പിരിയാതെ നമുക്ക് മാര്‍ഗമില്ലായിരുന്നു.
തമ്മില്‍ വിടചൊല്ലി പിരിഞ്ഞുപോയ നാള്
എങ്ങനെയാണ് മറക്കാനാകുക?
കൊതിക്കുന്നുവെന്‍ പ്രണയിനീ ഞാന്‍
നിന്നുടെ മധുരമാം വാക്ക് കേള്‍ക്കാന്‍
ഇനിയെന്ന് കാണുമെന്നറിയില്ലയെങ്കിലും
നിന് വിരഹ വേദന ഞാനറിയുന്നു.
നിന് ചിരി കാണാതെ, ക്ഷേമങ്ങളറിയാതെ
അകലെ നില്‍ക്കാനെനിക്ക് എങ്ങനെ കഴിയും?
നിനക്കെന്റെ കണ്ണിലെ ചുവപ്പും,
ReplyDeleteഹൃദയത്തിന്റെ തേങ്ങലും അറിയുവാനാവില്ല.
നിന്റെ ഓര്‍മ്മകള്‍ക്കപ്പുറം ഏതോ ഒരു വഴിതാരയില്‍,
എന്റെ തേങ്ങലുകള്‍ നിശബ്ദമാകുന്നു.
നീ അറിയുന്നില്ല, എന്റെ സ്വപ്നങ്ങളെ.
നീ കേള്ക്കതെപോയ സ്വരങ്ങള്‍ എന്റെ കവിതകളായിരുന്നു,
നീ അറിയാതെപോയ തലോടലുകള്‍ എന്റെ സ്നേഹമായിരുന്നു.
ഒടുവില്‍,
ഒരു യാത്രപോലും പറയാതെ ഏതോ ഒരു വഴിത്തിരിവില്‍വെച്ച് നീ പിരിഞ്ഞുപോയി,
ഹൃദയത്തില്‍ ബാക്കിയായതോ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.......