ഇതെന്റെ മുഖമാണ്.
സുന്ദരമെന്ന് ഒരിക്കല്‍
നീ പറഞ്ഞ മുഖം.
നീ തിരിച്ചറിയാതെ-
പോയ മുഖം.
ഇന്ന് കറുത്ത്
കരുവാളിച്ചിരിക്കുന്നു.
എരിയുന്ന ചിന്തകള്‍
തകര്‍ത്തതെന്‍ സ്നിഗ്ദ്ധമാം-
ഹൃദയത്തെയാണ്..
അവിടെയൊരു ദേവാലയ-
മുണ്ടെന്നും നീ പറഞ്ഞതാണ്.
അത് സത്യമായിരുന്നു.
സ്നേഹത്തിന് ദേവാലയം.
ഇന്നത് തകര്‍ന്നിരിക്കുന്നു.
ഇന്നിവിടം ചുടലപ്പറമ്പാണ്.
എരിയാതെ ബാക്കിയായ
പച്ച മാംസക്കഷ്ണങ്ങള്‍
കൊത്തിപറക്കാന്‍ ചുറ്റും
കുറെ കഴുകന്മാരും.
എഴുത്ത് മരിച്ചോരെന്‍ മനസ്സും,
എഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്..
അനന്തമാം അഗാധതയിലേക്ക്.
സൂര്യന് നാളെ വീണ്ടും
നിനക്ക് വെളിച്ചമേകും.
നക്ഷത്രങ്ങള്‍ നിന്നെ
നോക്കി ചിരിക്കും.
ഇനിയില്ല ഞാന്‍.
എല്ലാം മറവിതന്‍ ഇരുളില്‍ -
വലിച്ചെറിഞ്ഞിരിക്കുന്നു.
പുതിയൊരു സൂര്യന്
പുതിയൊരു പുലരി
അതിനി നിനക്ക് സ്വന്തം.
നിനക്കായ് ഞാനിതാ
സ്വയം എരിഞ്ഞടങ്ങുന്നു.
enthina swayam keezhadangunnathu aniya venda aarkum vendi erinjadangaruthu innathay lokam atharhikkunnilla kapadalokmallay ithu poem nannayittundu congrats
ReplyDeleteഎഴുത്ത് മരിച്ചോരെന്‍ മനസ്സും,
ReplyDeleteഎഴുതാന്‍ മടിച്ചോരെന്‍ വിരലുകളും
നിനക്ക് നല്കി ഞാന്‍ -
വീണ്ടും വിട വാങ്ങുന്നു.
ഈ സായാഹ്ന സൂര്യനൊപ്പം.
കടലിന്റെ നീലിമയിലേക്ക്..
അനന്തമാം അഗാധതയിലേക്ക്.
ഈ വരികള്‍ നന്നായിട്ടുണ്ട്..
മനസ്സില്‍ ഒരു നഷ്ട പ്രണയം ഉണ്ടെന്നു തോന്നുന്നു..
ഇനിയും ധാരാളം എഴുതുക..