പ്രിയപ്പെട്ട ഹനീഫിക്കാ.
എങ്ങിനെ ഞാന്‍ മറക്കും...
ഒപ്പം ചിലവിട്ട നിമിഷങ്ങള്‍
നല്‍കിയ ഉപദേശങ്ങള്‍
സ്നേഹാര്‍ദ്രമായ വാക്കുകള്‍
ഓര്‍ക്കുന്നു,ഞാനാ നാളുകള്‍
എന്‍റെ ചുമലില്‍ പിടിച്ച്-
ഒരിക്കല്‍ അങ്ങ് പറഞ്ഞില്ലേ.
നിന്നോടെനിക്ക് വാത്സല്യമാണെന്ന്
ഓര്‍ക്കാതിരിക്കാനാകുമോ എനിക്ക്?
ഒരു നിഴലായി ഞാന്‍ കണ്ട മരണം.
ഇപ്പോള്‍ അങ്ങയെ കൊണ്ടുപോയി.
കാണുന്നു,ഞാനെന്‍ ഉള്‍കണ്ണില്‍ -
സുസ്മേര വദനനാം പൂക്കാക്കയെ..
കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ നല്‍കി..
യാത്ര പോയൊരെന്‍ കലാകാരാ...
വിട പറയുന്നില്ല ഞാന്‍....
പറഞ്ഞാല്‍ അങ്ങെനിക്കന്യനാകും.
തകരാതെ കാക്കുന്ന ഓര്‍മകള്‍ക്കുള്ളില്‍ -
അങ്ങ് ഇന്നും ജീവിക്കുന്നു...
ഇല്ല, ഞാന്‍ മറക്കില്ല...
ഞാന്‍ മരിക്കും നാള്‍ വരെ...
ഇതൊരു ഓര്‍മ്മക്കുറിപ്പല്ല ....
സ്വയം ഓര്‍മ്മപ്പെടുത്തലാണ് !!
കൊച്ചിന്‍ ഹനീഫ എന്ന കലകാരന്‍ ഒരിക്കലും മരിക്കുന്നില്ല
ReplyDeleteഅനേകരുടെ മനസ്സില്‍ ജീവനുള്ള കഥാപാത്രമായി എന്നെന്നും ജീവിക്കും
അതുല്യകലാകാരനു ആദരാജ്ഞലി
nannayittundutto......
ReplyDelete