home

Sunday, April 14, 2013

സ്വപ്നം

എന്നെ 
നഷ്ടപ്പെടുത്തിയത് 
നീയല്ല.!


നിന്നെക്കുറിച്ചു 
ഞാന്‍ കണ്ട 
വ്യര്ത്ഥമാം 
സ്വപ്നങ്ങളാണ്.!!

പ്രണയവും മൗനവും



എന്‍റെ
മൗനമാണെന്‍റെ 
പ്രണയം..!
എന്‍റെ 
പ്രണയമാണെന്‍റെ 
മൗനവും..!!

പ്രണയാന്ത്യം

പ്രണയാന്ത്യം
അവള്‍ക്കു പറയാന്‍
ആയിരം നാവായിരുന്നു.!
അവനു കേള്‍ക്കാന്‍
കേള്‍വി കുറഞ്ഞ
രണ്ടു കാതുകളും.!!
അതാവാം,പ്രണയം
പുലഭ്യം പറഞ്ഞപ്പോള്‍
അവന് നിശബ്ധനാകേണ്ടി
വന്നത്..!!

നിറങ്ങള്‍

കാവി
കറുപ്പ്
ചുവപ്പ്
നീല 
വെള്ള
മഞ്ഞ 
പച്ച
എല്ലാം,
എന്റെ മതത്തിന്റെ 
നിറങ്ങള്‍..!!
ഇതില്‍,
നിന്റെ നിറമേതാണ് 
സുഹൃത്തേ?

ഇന്നലെ

ഇന്നലെ,
രാവിന്‍റെയന്ത്യത്തില്‍
വിയര്‍പ്പു ഗന്ധവും,
ബീജഗന്ധവും,
മദ്യഗന്ധവും നിറഞ്ഞ
എന്‍റെ  കുടുസ്സു-
മുറിക്കുള്ളില്‍ വച്ച്
അവളെ ഞാന്‍ കൊന്നു..!
എന്‍റെ പ്രണയത്തെ..!
ഇനിയെന്നില്‍ പ്രണയമില്ല.
ഹൃദയ വികാരങ്ങളും ..
ഒളിക്കാനൊരിടം.!
വീണ്ടുമാ ഗര്‍ഭപാത്രത്തിലേക്ക്..!!

നീ

നിന്‍റെ,
ആദ്യ ചുംബനത്തില്‍
പ്രണയത്തിന്‍റെ ചൂടും,
വികാരങ്ങളുടെ ഉണര്‍വ്വും,
ഊഷ്മളതയുമുണ്ടായിരുന്നു.
നീയേകിയ
അന്ത്യ ചുംബനത്തില്‍
നിര്‍വികാരതയും,വിരക്തിയും
പ്രണയ നോവും,
അകല്‍ച്ചയുടെ തണുപ്പും 

പടര്‍ന്നിരുന്നു.!!

വാഴ്ത്തപ്പെട്ടവന്‍

കൊടും കാറ്റിലും,
പേമാരിയിലും,
കാല പ്രവാഹത്തിലും
കൈവിടാതെ പ്രണയം
കൈക്കുമ്പിളില്‍
കാത്തു വെച്ചപ്പോള്‍
പ്രണയത്തില്‍ അവന്‍
വാഴ്ത്തപ്പെട്ടവന്‍ .!
ഇരുള്‍ വീണ വഴികളില്‍
ഇലകളിലിഴഞ്ഞ നാഗങ്ങള്‍
ഫണം നീട്ടി, വിഷം ചീറ്റി
കൊത്താനായ്
പാഞ്ഞടുത്തപ്പോള്‍
മുഖം പൂഴ്ത്തി കാലത്തിന്‍
പുറകിലൊളിച്ച നാള്‍ മുതല്‍
പ്രണയത്തില്‍ അവന്‍
വെറുക്കപ്പെട്ടവനും.!!