
ഞാനെന്‍റെ ലോകത്താണ്.
സ്വയം തീര്‍ത്ത ലോകത്തില്‍
കാമത്തിന്റെ,ഉന്മാദത്തിന്റെ
അഭിനിവേശത്തിന്റെ ലോകത്തില്‍.
സുഖം മാത്രം തേടി അലയുമെന്നെ-
നീയെന്തു പേര് വിളിക്കും?
ഉന്മാദം മൂര്‍ധന്യത്തിലായൊരു രാവില്‍
എന്‍ ഹൃദയത്തിലൊരു കഠാര തറച്ചു.
ധമനികളെ കീറിമുറിചാഴ്ന്നിറങ്ങിയ-
കഠാര ഇനി തിരിചെടുക്കതിരിക്കാം.
ഇറ്റിറ്റു വീഴും രക്തത്തുള്ളികള്‍
നിലം അശുദ്ധമാക്കാതിരിക്കട്ടെ!
എന്‍ ഉന്മാദമെത്ര ആനന്ദം!
കാമനകള്‍ എത്ര മനോഹരം!
ചിന്തകള്‍ക്കുള്ളില്‍ ചിതലരിചീടും
രാവിന്‍റെ നഗ്നമാം ഗര്‍ഭപാത്രം.
അവിടെയെന്‍ നഷ്ടങ്ങള്‍
ഭ്രൂണമായി വളര്‍ന്നിടാം..
അതവിടെ തന്നെ നശിക്കട്ടെ!
രാവുകള്‍ വീണ്ടും പുലര്‍ന്നിടും
രാവും നാളെയെന്നെ കൈവിടും.
പിന്നെ,ഞാനെന്നെയും..!!
കൂട്ടുകാരാ ...വളരെ നന്നായിരിക്കുന്നു......ഇനിയും എഴുതൂ ....ആശംസകളോടെ......
ReplyDelete