എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍
നിന്നു ആ പൂവ് പറിക്കണം..
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും..
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്..
(എ.അയ്യപ്പന്)
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍
നിന്നു ആ പൂവ് പറിക്കണം..
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും..
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്..
(എ.അയ്യപ്പന്)
vida...malayalathinte priya kavikku.aa theruvu vilakku ananju..veendum ee nalla varikal ormmippichathil nandi asim.thaangalude kavithal kandu..ellaam manoharam...thudaruka..ashamsakal..
ReplyDelete