നന്മയെന്നൊരു വാക്കു പരതി നോക്കി.
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...
ഒന്നു കൂടി മിനുക്കിയാൽ നല്ല കവിത.
ReplyDeleteആശംസകൾ.