ചക്രവാളം ചുമപ്പില്‍ പൊതിഞ്ഞു
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....
**********************ഷാഫി കോട്ടൂര്‍)**)
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....
**********************ഷാഫി കോട്ടൂര്‍)**)
No comments:
Post a Comment