home

Friday, May 28, 2010

ഞാന്‍..


ഞാനൊരു നക്ഷത്രം.
തിളക്കമില്ലാത്ത നക്ഷത്രം.
സ്വയം തിളങ്ങാനാവാതെ-
തിളക്കം നഷ്ട്ടമായ നക്ഷത്രം..

ഞാനൊരു പെരുമഴ.
പെയ്തു തീരാത്ത പെരുമഴ.
തണുത്ത് വിറച്ചു നില്‍ക്കുന്നു ഞാന്‍..
ഈ മഴ പെയ്തു തീരാതിരുന്നെങ്കില്‍ .!

ഞാനൊരു പുഷ്പം.
മണമില്ലാത്ത പുഷ്പം..
നിണം മണമായ മണ്ണില്‍ -
മണം തേടുന്ന പുഷ്പം..
ഈ വെയിലില്‍ കരിഞ്ഞുവീണെങ്കില്‍ .!

ഞാനൊരു ശബ്ദം..
ദിക്കുകളുച്ചതില്‍ മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ദിക്കുന്നവന്‍.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍ .!

ഞാനൊരു പുഴ.
ഒഴുക്കില്ലാത്ത പുഴ.
ഓളങ്ങളുടെ ഒഴുക്കില്‍ -
മോഹങ്ങളോടൊപ്പം ഒഴുകുന്നവന്‍..

ഞാനൊരു കൂരിരുട്ട്.
മിന്നാമിനുങ്ങിന്‍ വെളിച്ചമില്ലാതെ-
കറുത്ത്തുടുത്ത കൂരിരുട്ട്..
ഇരുട്ട് പുലരാതിരുന്നെങ്കില്‍ .!
മൂകം ഞാന്‍ കാവലിരുന്നിടാം..

2 comments:

  1. കറുത്തു തുടുത്തതോ?
    കറുപ്പിനു തുടിപ്പുണ്ടോ?
    കറുത്തിരുണ്ടതല്ലേ?

    ആശയം കൊള്ളാം.

    ‘ഞാനൊരു ശബ്ദം..
    ദിക്കുകളുചത്തില്‍ മുഴങ്ങിയ ശബ്ദം.
    ഉറക്കെ ശബ്ദിക്കാനാവാതെ -
    നിശബ്ദമായി ശബ്ധിക്കുന്നവന്‍.
    ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍.!‘
    രണ്ട്, നാല്.. വരികളിൽ അക്ഷരത്തെറ്റ്.

    ReplyDelete
  2. ലതി ചേച്ചി..ഇവിടെ വന്നതിലും,
    അഭിപ്രായം ഇട്ടതിലും സന്തോഷം..
    ഇരുട്ടിനു അല്പം തുടിപ്പാവം...
    പെട്ടന്ന് കിട്ടുന്ന വരികള്‍ ടൈപ്പ് ചെയ്തു പോസ്റ്റും..
    ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ലാ..അതാണുട്ടോ..
    പിന്നെ,വരികളിലെ അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്..

    ReplyDelete