ഈ ചുമരിനപ്പുറം മരുഭൂമിയാണ്.
ദൂരങ്ങളോളം പടര്‍ന്നു കിടക്കുന്നു.
ശൂന്യമാമെന്‍ മനസ്സ് പോലെ..
കാറ്റില്‍ പറന്നകന്നിടും മണല്‍തരി-
കളെന്‍ വ്യര്‍ത്ഥമാം മോഹങ്ങളാണ്.
അതിനി തിരിച്ചു വരാതിരിക്കട്ടെ.
കാഴ്ചകളെ മൂടിയേക്കാം.!
അകലെയൊരു പച്ചപ്പ് കാണുന്നു.
അതെന്‍ പ്രതീക്ഷകളാകാം..
ആ പച്ചപ്പു തേടി യാത്രയാകുന്നു.
കാലടികള്‍ മണ്ണില്‍ പതിയാതിരിക്കട്ടെ.
പതിയും കാല്‍പ്പാടുകള്‍ കാറ്റ് മൂടിക്കളയട്ടെ..
അതിനി ആരും പിന്തുടരരുത്..
എങ്കില്‍ ഞാനവര്‍ക്കും വഴി മാറികൊടുക്കണം.
അവിടെ ഞാന്‍ ചിലപ്പോള്‍ പരാജിതനാകും.!
ഇനി മുന്നോട്ടുള്ള യാത്ര സുഗമമല്ല.
കാറ്റിനും ശക്തി കൂടിയിരിക്കുന്നു.
പാദത്തിന്നടിയിലെ മണലും-
അത് തള്ളി മാറ്റുന്നു.
ഇപ്പോളെറെ ദൂരം ഞാന്‍ താണ്ടി.
മടങ്ങിയാല്‍ ഞാന്‍ പരജിതനാകും.!!
ഇല്ല,വച്ച കാല്‍ മുന്നോട്ടു തന്നെ.
എവിടെയോ ഒരു ഇടി മുഴക്കം.
അത് മഴക്കുള്ള തുടക്കമാകാം.
മണല്‍തരികളെ മഴ ചിലപ്പോള്‍ -
ശാന്തമാക്കിയേക്കാം...
എന്‍ ഹൃദയത്തെയാര് ശാന്തമാക്കും?
അറിയില്ല,എങ്കിലും യാത്ര തുടരുന്നു.!!