സുഹൃത്തേ,
ഞാനെന്ന സത്യം ഒരിക്കല്‍ നീ അറിയും.
അന്ന് നീ എന്നെയോര്‍ത്ത് കണ്ണീര് വാര്‍ക്കും.
അതിനു നിനക്ക് കരയാന്‍ അറിയില്ലല്ലോ..?
പിന്നെയോ,...നീ പുഞ്ചിരിക്കും..!!
ആ പുഞ്ചിരി നിന്റെ മാത്രം അവകാശമാണ്.
വെളുത്ത കടലാസ്സില്‍ എന്റെ അക്ഷരങ്ങള്‍ക്ക്-
നിറം നഷ്ട്ടമായിരിക്കുന്നു.
എഴുതുന്നതൊന്നും അക്ഷരങ്ങളാകുന്നില്ല.
അതും എന്നെ നോക്കി പുഞ്ചിരിക്കുന്നു..
പേനയെ ഞാന്‍ കുറ്റം പറയുന്നില്ല..
മഷി ഞാന്‍ നിറച്ചതാണ്...
അതിനും അവകാശമായിക്കോട്ടേ..!!
ഇനി എനിക്ക് എഴുതുവാനാകില്ല..
കാരണം,വിരലുകള്‍ വിറക്കുവാന്‍ തുടങ്ങി..
ചിന്തകള്‍ക്കും നിറം ഇല്ലാതായിരിക്കുന്നു..
തിരയടങ്ങിയ കടല്‍ പോലെയാണ് ഞാന്‍..
ചിന്തകളില്‍ വെളുത്ത നിറം മാത്രം..
പിന്നെ, കുറെ നിഴല്‍ രൂപങ്ങളും..
അവക്ക് നിന്റെ ചായയുള്ളതായി തോന്നുന്നു..
മങ്ങിയ കണ്ണുകളില്‍ പുഞ്ചിരി വെളിച്ചമാകട്ടെ..
ആ വെളിച്ചത്തില്‍ ഒരു മഴവില്ല് വിരിയട്ടെ..!!
അതുവരെ ഞാന്‍ കാത്തിരിക്കും..
വെളുത്ത വെളിച്ചം മഴവില്ലാകുന്നത് വരെ..
അന്ന് ഞാനും പുഞ്ചിരിക്കും..
ആ പുഞ്ചിരി എന്റെ അന്ത്യമായിരിക്കും...
അതും ഞാന്‍ നിനക്ക് നല്കുന്നു..
എല്ലാറ്റിനും നന്ദി..നീ തന്ന സ്നേഹത്തിനും..
ഇനി നീ നല്‍കും ആ പുഞ്ചിരിക്കും..
Nannayirikunnu kootukara
ReplyDeletekollam abhinandanagal
ReplyDeleteഇതും നന്നായിട്ടുണ്ട്...പുഞ്ചിരി മഴവില്ലാകാതിരിക്കാന് ഞാന്‍ പ്രാര്‍ഥിക്കാം...
ReplyDeleteso touching and abhinandhanangal
ReplyDelete