ഈ ലോകം
ഇന്നെനിക്കന്യമാണ്.
എന്റെ ഓര്‍മ്മകള്‍,
ചിന്തകള്‍,സ്വപ്നങ്ങള്‍-
ആരോ പണയം
വച്ചിരിക്കുന്നു...
എന്റെ ഹൃദയവും.!
അങ്ങിനെ ഞാന്‍
ഹൃദയമില്ലാത്തവനായി.
തിരിച്ചെടുക്കാനാവാത്ത
വിധം ബലമുള്ള-
ചങ്ങലകള്‍ കൊണ്ട്
താഴിട്ടു പൂട്ടിയിരിക്കുന്നു.
പുറത്ത് കാവല്‍ക്കാരും!!
കാഴ്ചകള്‍ക്ക് ഞാന്‍
കരാറു നല്കുന്നു.
ചവിട്ടി നില്ക്കുന്ന
മണ്ണിനു പാട്ടവും.
ഇതിനെല്ലാം ഇന്നവര്‍
പലിശ ചോദിക്കുന്നു.
എന്തു ഞാന്‍ നല്‍കും,
എങ്ങിനെ നല്‍കും.!
തിരിച്ചു വേണ്ടയിനി
എനിക്കതൊന്നും.
എല്ലാം അവര്‍ തന്നെ
എടുത്തു കൊള്ളട്ടെ.
ഇനിയീ ജീവിതം
സ്വയം പണയപ്പെടുത്താം.
അതിനു മാത്രം
പലിശ ചോദിക്കരുത്.!!
ഇന്നെനിക്കന്യമാണ്.
എന്റെ ഓര്‍മ്മകള്‍,
ചിന്തകള്‍,സ്വപ്നങ്ങള്‍-
ആരോ പണയം
വച്ചിരിക്കുന്നു...
എന്റെ ഹൃദയവും.!
അങ്ങിനെ ഞാന്‍
ഹൃദയമില്ലാത്തവനായി.
തിരിച്ചെടുക്കാനാവാത്ത
വിധം ബലമുള്ള-
ചങ്ങലകള്‍ കൊണ്ട്
താഴിട്ടു പൂട്ടിയിരിക്കുന്നു.
പുറത്ത് കാവല്‍ക്കാരും!!
കാഴ്ചകള്‍ക്ക് ഞാന്‍
കരാറു നല്കുന്നു.
ചവിട്ടി നില്ക്കുന്ന
മണ്ണിനു പാട്ടവും.
ഇതിനെല്ലാം ഇന്നവര്‍
പലിശ ചോദിക്കുന്നു.
എന്തു ഞാന്‍ നല്‍കും,
എങ്ങിനെ നല്‍കും.!
തിരിച്ചു വേണ്ടയിനി
എനിക്കതൊന്നും.
എല്ലാം അവര്‍ തന്നെ
എടുത്തു കൊള്ളട്ടെ.
ഇനിയീ ജീവിതം
സ്വയം പണയപ്പെടുത്താം.
അതിനു മാത്രം
പലിശ ചോദിക്കരുത്.!!
jeevitham panayapeduthi swayam parajithanakaruthu..nilavukal pookkunna thazhvarayil iniyum ninne kathu ottere swapnangal kathirikunnu....veendum ezhuthuka...ezhuthenna lahariyil unmadanakum vare nee ezhuthuka...
ReplyDeleteതിരിച്ചു വേണ്ട എനിക്കവയൊന്നും...
ReplyDeleteഎല്ലാം അവര്‍ തന്നെ എടുത്തു കൊള്ളട്ടെ..
ഇനി ഈ ജീവിതം സ്വയം പണയപ്പെടുത്താം...
അതിനു മാത്രം പലിശ ചോദിക്കരുത്....!!!
thirichu kittendathu thirichupidikkan ee jeevanum nalkam. allathe pedichu arand jeevitham panyapedutharuth
abhinandanagal