പുലര്‍ച്ചെ,
പടവില്‍
പുഞ്ചിരിക്കുന്ന മുഖം കണ്ടു.
ഉച്ചക്ക്,
മുറ്റത്തെ കൊന്നയില്‍
കെട്ടിയ കറുത്ത തുണി കണ്ടു.
വൈകിട്ട്,
പറമ്പില്‍
എരിഞ്ഞടങ്ങുന്ന ചിത കണ്ടു.
ഒരു ദിനം കൊണ്ട്
ഒരു മനുഷ്യ ജന്മം
അസ്തമിചീടുന്ന കാഴ്ച കണ്ടു.!!
No comments:
Post a Comment