കാലത്തിന്‍ സായന്തന പടവുകളില്‍
വീണ്ടും,നാം കണ്ടുമുട്ടുമ്പോള്‍
എങ്ങിനെനെയാണ് തിരിച്ചറിയുക?
ജരാനരകള്‍ വീണമുടികള്‍ കണ്ടോ?
ഊന്നിപ്പിടിച്ചവടികള്‍ കണ്ടോ?
വാര്‍ധക്യം ചുംബിച്ചമുഖം കണ്ടോ?
തമ്മില്‍ അറിഞ്ഞ മനസ്സ് കണ്ടോ?
അറിയാതെയെങ്കിലും
മനസ്സില്‍ കരുതുന്നു.
സഹയാത്രികെ,നിന്നെ
അറിയുവാന്‍ തെളിവുകള്‍
വര്‍ഷവും, വസന്തവും
ഒരുപാട് കൊഴിഞ്ഞെങ്കിലും
എന്നോര്‍മ്മയിലിന്നും
കാത്തു സൂക്ഷിക്കുന്നു.
നിന്നുടെ വശ്യമാം ലാളിത്യ പുഞ്ചിരി.
മായില്ലോരിക്കലും
അതെന്‍ മനസ്സില്‍ നിന്നും.
മായ്ക്കാന്‍ കഴിയില്ല ഈ ജന്മമെല്ലാം.!!
No comments:
Post a Comment