ഓടുവില്‍ ,നീയുമെന്നില്‍ നിന്നകന്നു.
ഞാന്‍ പകര്‍ന്നേകിയ സൗഹൃദത്തെ-
നീ പ്രണയത്തിന്‍ ഭിത്തിയാല്‍ മറച്ചു.
എന്നെ,നീയും തിരിച്ചറിയാതെ പോയി.
വീണ്ടുമെന്നില്‍ വിഷാദം നിറയുന്നു,
നഷ്ട്ടപ്പെട്ട പ്രണയത്തിന്റെയല്ല.
നല്‍കാതെ പോയ സൌഹൃദത്തിന്റെ.
അതെന്നെ വീണ്ടും ഉന്മാദത്തിലാക്കിടാം.!
നിനക്കായി അതും ഞാനാസ്വദിചിടാം.
എന്നെക്കാണാന്‍ ഒരിക്കല്‍ നീ വരും
എവിടെയായാലു,മെത്രയകലെയായാലും.
എന്റെ വീട്ടിന്റെ ഉമ്മറത്തെ കട്ടിലില്‍ -
ഞാന്‍ നിന്നെയും കാത്തു കിടപ്പുണ്ടാകും..
നീയെത്തിചേര്‍ന്നിടും വരെ..
ചേതനയുണ്ടാവില്ലെന്നു മാത്രം..
തലയ്ക്കല്‍ കത്തിയെരിയും ചന്ദനത്തിരികളില്‍
നീയെന്‍ സൌഹൃദത്തിന്‍ ഗന്ധമറിഞ്ഞിടും..!!
ആ ഗന്ധം നീ മതിവരുവോളം നുകരുക.
ജഡമാണെങ്കിലും അതു ഞാനറിയും..
പിന്നെയെന്‍ മുഖത്തേക്ക് നോക്കുക,
പാതിയടഞ്ഞ കണ്ണുകളിലൊരു തിളക്കം-
നീ കണ്ടിടും;അത് നീയെടുത്തു കൊള്‍ക..
മരണത്തിനും കീഴ്പ്പെടുതാനാകാത്ത -
എന്റെ നിറസൌഹൃദത്തിന്റെ തിളക്കം..
അതെങ്കിലും നീ തിരിച്ചറിഞ്ഞാല്‍ -
എന്റെ ഈ ശലഭജന്മം സഫലം..!!
ഈ കവിതയുടെ അർത്ഥം ................???
ReplyDeleteഎല്ലാം..എന്റെ മനസ്സിന്റെ തോന്നലുകള്‍...
ReplyDelete