ഏറെ പറയാനുണ്ട്.
എന്താണ് പറയേണ്ടത്
പറയാതിരുന്നാല്‍
പിന്നെ പറയാന്‍
പലതും ബാക്കിയാവും
അതു നിനക്ക്
അറിയുന്നത് തന്നെ
പലതവണ
പറഞ്ഞത് തന്നെ.
എങ്കിലും,
ഞാന്‍ പറയാം.
"..എനിക്ക് ഭ്രാന്താണ്.."
നിന്റെ ശരിയും,
എന്റെ തെറ്റും
ഞാന്‍ പറയാം
അതു വേണ്ട
എനിക്ക് ഭ്രാന്താണല്ലോ.!!
നാളെ അത്
ഭ്രാന്തന്റെ ജല്പനങ്ങളായി
മാറും.
അതുകൊണ്ട് ഇനി
പറയാനുള്ളതെല്ലാം
ഞാന്‍ മറക്കുന്നു..