
അവനെന്‍റെ കട്ടിലി-
നരികില്‍ വന്നു നിന്നു.
എന്‍റെ കണ്ണുകളാല്‍ -
അവനെ ഞാന്‍ കണ്ടു...
അവനു തലയില്‍ -
കൊമ്പുകളുണ്ടായിരുന്നില്ല..
അവന്റെ മുഖം-
സൂര്യശോഭ പോലെ..
കയ്യില്‍ നീളമുള്ള-
കയറുമില്ല..
അവന്റെ കയ്യിലൊന്നു-
ഞാന്‍ കണ്ടു.
ഒരിക്കല്‍ നഷ്ട്ടപ്പെട്ട-
എന്‍റെ കറുത്തഹൃദയം..
അവന്‍ എന്നെ വിളിച്ചില്ല.
ആ ഹൃദയം വീണ്ടുമേകി-
അവനിരുളില്‍ മറഞ്ഞു..
അവന്‍ മരണമായിരുന്നു.
എന്റെ കണ്ണുകളാല്‍ -
അവനെ ഞാന്‍ കണ്ടു...
അവനു തലയില്‍ -
കൊമ്പുകളുണ്ടായിരുന്നില്ല..
അവന്റെ മുഖം-
സൂര്യശോഭ പോലെ..
കയ്യില്‍ നീളമുള്ള-
കയറുമില്ല..
അവന്റെ കയ്യിലൊന്നു-
ഞാന്‍ കണ്ടു.
ഒരിക്കല്‍ നഷ്ട്ടപ്പെട്ട-
എന്‍റെ കറുത്തഹൃദയം..
അവന്‍ എന്നെ വിളിച്ചില്ല.
ആ ഹൃദയം വീണ്ടുമേകി-
അവനിരുളില്‍ മറഞ്ഞു..
അവന്‍ മരണമായിരുന്നു.